പശ്ചിമബംഗാളിൽ രാവിലെ ആറ് മുതൽ വൈകീട്ട് 6 വരെ 12 മണിക്കൂർ പ്രഖ്യാപിച്ച ബന്ദ് തുടരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരായി പ്രതിഷേധിച്ചവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധിക്കുന്നത്. അതേസമയം ബന്ദ് നടത്താൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. കൊൽക്കത്തയിൽ അടക്കം ബസ് സർവീസുകൾ തടസപ്പെട്ടു. കടകൾ തുറന്നില്ല. പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മമത ബാനർജി ഏകാധിപത്യത്തിൻ്റെയും, ക്രൂരതയുടെയും എല്ലാ പരിധികളും ലംഘിച്ചുവെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ജെ പി നദ്ദ പറഞ്ഞു. ബംഗാൾ ട്രാൻസ്പോർട്ട് ബസ് ഡ്രൈവർമാർ ഹെൽമെറ്റ് വച്ചാണ് സർവീസ് നടത്തുന്നത്.
പശ്ചിമ ബംഗാളിൽ ബിജെപി പ്രഖ്യാപിച്ച ബന്ദ് തുടരുന്നു
