കേരള വർമ്മ കോളേജിൽ എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കി റീ കൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ രണ്ടിന് ഒമ്പത് മണിക്ക് പ്രിൻസിപ്പലിന്റെ ചേംബറിൽ റീ കൗണ്ടിങ്ങ് നടത്തും. വിദ്യാർത്ഥി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
തൃശൂർ കേരള വർമ്മ കോളേജ് യൂണിയൻ റീ കൗണ്ടിങ് ഡിസംബർ രണ്ടിന്
