കെ മുരളീധരന് സ്വീകരണം നൽകി തൃശൂർ. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടെ മുരളീധരൻ കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തിലെത്തി ആദരം അര്‍പ്പിച്ചു. ഓടി മുന്നില്‍ കയറാനാണ് തനിക്കിഷ്ട്ടമെന്നും, തൃശൂരില്‍ ബിജെപിയെ മൂന്നാമതെത്തിക്കും, കെ കരുണാകരനുറങ്ങുന്ന മണ്ണില്‍ സംഘികളെ അടുപ്പിക്കില്ല, കരുണാകരനെ ആരും സംഘിയാക്കാൻ നോക്കണ്ട, വർഗീയതയ്ക്കെതിരെ സന്ധി ഇല്ലാതെ പോരാടിയ അച്ഛന്റെ ആഗ്രഹ പൂർത്തീകരണമാവും തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം പത്മജയെന്ന ബിജെപിക്കാരിയുടെ ജല്പനങ്ങള്ക്ക് ഇനി മറുപടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ മുരളീധരന് ഗംഭീര സ്വീകരണം നൽകി തൃശൂർ
