നമ്മുടെ കാലത്തിന്റെ പ്രണയത്തെയും രതികാമനകളെയും ഏറ്റവും ഗംഭീരമായി ആവിഷ്കരിച്ച ചലച്ചിത്രകാരന് പത്മരാജന് ആയിരുന്നു. പ്രണയത്തിന്റെ സമസ്തമുഖങ്ങളും അവയുടെ സര്വ്വ കാല്പനികതയോടും യാഥാര്ത്ഥ്യഭാവങ്ങളോടുംകൂടി പത്മരാജന് ചിത്രങ്ങള് നമുക്ക് കാട്ടിത്തരുന്നു. വീണ്ടും വീണ്ടും കാണാന് മലയാളികള് കൊതിക്കുന്ന, കാലം നമിച്ച അഞ്ച് വിഖ്യാത ചലച്ചിത്രങ്ങളുടെ തിരക്കഥകള്. കൗമാരത്തിന്റെ മാദകപ്രണയം മുതല് ഗന്ധര്വ്വന്റെ പ്രണയവിഹ്വലതകള് വരെ അനാവൃതമാകുന്ന മാസ്മരികരചനാ ലോകം. ചലച്ചിത്രാസ്വാദകര്ക്കും ചലച്ചിത്രപഠിതാക്കള്ക്കും ഒരമൂല്യ ഗ്രന്ഥം. ‘തൂവാനത്തുമ്പികളും മറ്റു തിരക്കഥകളും’. പി പത്മരാജന്’. അഞ്ചാം പതിപ്പ്. ഡിസി ബുക്സ്. വില 474 രൂപ.
തൂവാനത്തുമ്പികളും മറ്റു തിരക്കഥകളും
