പൗരന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താൻ പോരാടുന്നതെന്ന് തോമസ് ഐസക്. മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന്റെ മൊഴി എടുക്കണമെന്ന് ഇഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ പ്രതികരണവുമായി എത്തിയതാണ് തോമസ് ഐസക്. താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ഇവർ പറയട്ടെ, തന്നെ വിരട്ടാൻ നോക്കണ്ട, നിയമ പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ഇരിക്കുന്ന ആരുടെയെങ്കിലും ആഗ്രഹം കാരണമാകും തന്റെ പിന്നാലെ ഇഡി വരുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.
പൗരന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താൻ പോരാടുന്നതെന്ന് തോമസ് ഐസക്
