KSEBക്ക് 767.71 കോടി രൂപ അനുവദിച്ചു.2022-2023 ലെ നഷ്ടത്തിന്റെ 75 ശതമാനമാണ് സർക്കാർ അനുവദിച്ചത്. അതിനാൽ വൈദ്യുതി നിയന്ത്രണവും ഒഴിവായി.കനത്ത ചൂടുമൂലം വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്നതും ആണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമായത്. ചൂട് അധികമായതിനാൽ എസി അടക്കമുള്ള ഉപകരണങ്ങളുടെ ഉപയോഗം കൂടുകയും, വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിൽ എത്തുകയും ചെയ്തു. വൈദ്യുതിയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ വേണ്ടിയാണ് ചില പ്രത്യേക സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു കെഎസ്ഇബി. അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത വിളക്കും ഉപകരണങ്ങളും ഒരു മണിക്കൂര്‍ ഓഫ് ചെയ്യാനാണ് നിര്‍ദ്ദേശം നൽകിയിരുന്നത്.
KSEBക്ക് 767.71 കോടി രൂപ അനുവദിച്ചു
