ഇഡിക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി.മസാലബോണ്ട് കേസില്‍ നാളെ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി നാളെ പരിഗണിക്കും. കിഫ്ബി വൈസ് ചെയർമാൻ മാത്രമാണ് താൻ എന്ന് തോമസ് ഐസക് കോടതിയിൽ വ്യക്തമാക്കി. മറ്റാരെയും ഇടി സമൻസ് അയച്ചു വരുത്തുന്നതായി അറിവില്ല. പുതിയ സമൻസ് അയച്ചിരിക്കുന്നത് എന്തിനാണെന്നറിയില്ല എന്നും തോമസ് ഐസക്കിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി അമെന്‍ഡ് ചെയ്യാൻ കിഫിബിയുംഅപേക്ഷ കൊടുത്തിട്ടുണ്ട്.
ഇഡിക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി
