മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥനും യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ അന്വേഷണഏജൻസിയെ മാറ്റണമെന്ന് ആവശ്യം. അന്വേഷണം പൊലീസിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മർദ്ദനമേറ്റ അജയ് ജ്യുവൽ കുര്യാക്കോസും, എ ഡി തോമസും മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്വേഷണത്തിൽ ഇതുവരെയായിട്ടും പുരോഗതി ഒന്നുമില്ല. ഗണ്മാനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ ആളുകൾ ആണെന്ന പ്രിവിലേജ് ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയവരെയാണ് മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥനും ചേര്‍ന്ന് ആക്രമിച്ചത് . ഈ ക്രൂരമർദനത്തിനെതിനെതിരെയുള്ള ഇവരുടെ പരാതിയിൽ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥനും യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ അന്വേഷണഏജൻസിയെ മാറ്റണമെന്ന് ആവശ്യം
