കോട്ടയത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (മാണി വിഭാഗം). തോമസ് ചാഴിക്കാടനാണ് കോട്ടയത്തെ എൽഡിഎഫ്സ്ഥാനാര്ത്ഥിയെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചു. പാർട്ടി നേതൃയോഗങ്ങൾക്ക് ശേഷമാണ് ജോസ് കെ മാണി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പാർട്ടിയുടെ ഏകകണ്ഠമായ തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 1991,1996,2001,2006 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നിയമസഭാഗമായിരുന്നു തോമസ് ചാഴിക്കാടന്. കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി,വൈസ് ചെയര്മാന് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗമാണ്. രാഷ്ട്രീയ ജീവിതത്തിലെ 8-ാം പൊതുതെരഞ്ഞെടുപ്പിനാണ് തോമസ്ചാഴിക്കാടന് ഇറങ്ങുന്നത് എന്നും ജോസ് കെ മാണി പറഞ്ഞു.
കോട്ടയത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്
