ഇന്ന് ലോക ശ്വാസകോശ ദിനം. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ശ്വാസതടസമോ ചുമയോ തീവ്രമായ ശേഷമായിരിക്കും പലപ്പോഴും ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തുക. ഇത് ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നത്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 25നാണ് ഈ ദിനാചരണം. പാരമ്പര്യ ഘടകങ്ങള്‍ മുതല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ വരെ, അലര്‍ജി മുതല്‍ അണുബാധ വരെ വിവിധ ഘടകങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഇന്ത്യയില്‍ പരിശോധിച്ചാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലുമാണ് ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അന്തരീക്ഷ മലിനീകരണം, അടുക്കളയിലെ പുക നിരന്തരം ശ്വസിക്കല്‍, പുകവലിക്കാരുമൊപ്പമുള്ള സഹവാസം തുടങ്ങിയ കാരണങ്ങള്‍ സ്ത്രീകളിലും കുട്ടികളിലും ശ്വാസകോശ രോഗങ്ങളുടെ സാധ്യത ഇരട്ടിയാക്കുന്നു. സ്ത്രീകളില്‍ ശ്വാസകോശ രോഗങ്ങള്‍ തീവ്രമാകാനുള്ള ഒരു പ്രധാന കാരണം. വൈകിയുള്ള രോഗനിര്‍ണയമാണ്. 30 വയസിന് ശേഷം എല്ലാ വര്‍ഷവും നടത്തേണ്ട പതിവ് രക്തപരിശോധനകള്‍ പോലെ ശ്വാസകോശ പരിശോധനകള്‍ നടത്തണം, പ്രത്യേകിച്ച് മലിനമായ നഗരങ്ങളില്‍ താമസിക്കുന്നവര്‍. ഒരു ശരാശരി മനുഷ്യന് പ്രതിദിനം 11,000 ലിറ്റര്‍ വായു ശ്വസിക്കുന്നു. ആ വായു തന്നെ വിഷലിപ്തമായാല്‍ നമ്മുടെ ശ്വാസകോശം സമ്മര്‍ദത്തിലാകും.
ലോക ശ്വാസകോശ ദിനത്തില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
