ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല പകരം ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഹൈക്കോടതി. എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, എസ്.സിജിത്, കെ.ഷിനോജ്, കെ.സി.രാമചന്ദ്രന്, ട്രൗസര്‍ മനോജ് എന്നിവര്‍ക്കും കൂടാതെ വിചാരണക്കോടതി ഒഴിവാക്കിയ കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം. 20 വര്‍ഷം കഴിയാതെ പരോളോ ശിക്ഷയില്‍ ഇളവോ പാടില്ല. കൃഷ്ണനും ജ്യോതിബാബുവിനും പരോൾ വ്യവസ്ഥ ബാധകമല്ല. കെ.കെ.രമയ്ക്ക് 7.50 ലക്ഷം രൂപയും, മകന് അഭിനന്ദിന് അഞ്ചുലക്ഷം രൂപയും നല്‍കണം. ടിപിയുടെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമെന്നാണ് പ്രതികളുടെ ശിക്ഷ ഉയർത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയത്.
ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസിൽ പ്രതികള്‍ക്ക് വധശിക്ഷയില്ല
