വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന. കപ്പലിന്റെ അകത്തെ അറയിൽ സൂക്ഷിച്ച കണ്ടെയ്നറുകളിൽ സംശയമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു. 280 കണ്ടെയ്നറുകളിൽ എന്താണ് ഉള്ളതെന്ന് കപ്പൽ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്നലെ രാവിലെ മുതലാണ് കപ്പലിൻ്റെ അകത്ത് നിന്ന് വീണ്ടു തീ ഉയർന്നു തുടങ്ങിയത്. തീ ഇനിയും ആളികത്തിയാൽ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അറിയിക്കുന്നു.
വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന
