സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയത്.ഈ സംഭവത്തിനു ശേഷം അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദ പ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചത്. ഇതേ തുടർന്ന് അലന്‍സിയറിനെതിരെ കേരള വനിത കമ്മിഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിത കമ്മിഷന് അധ്യക്ഷ പറഞ്ഞു.
അലന്‍സിയറിനെതിരെ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു
