നിയമലഘനം നടക്കുന്ന വാഹനങ്ങളാണ് ക്യാമറയിൽ പതിയുകയെന്നും, നിരത്തിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും ചിത്രീകരിക്കുകയെന്നത് ലക്ഷ്യമല്ല. മോട്ടോർ വാഹന വകുപ്പാണ് നിയമലംഘനത്തിന് നോട്ടീസ് നൽകുന്നതും പിഴയീടാക്കുന്നതും. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യുന്നത് നിയമലംഘനമാണ്. മൂന്നാമത്തെ യാത്രക്കാരൻ കുട്ടിയാണെങ്കിലും ഇളവുണ്ടാകില്ല. കാറുകളിൽ പിറകിലിരിക്കുന്നവർക്ക് ഒപ്പമായിരിക്കണം കൈകുഞ്ഞുങ്ങൾ. നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് .സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനക്ഷമമാകുന്നതിൽ പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഗതാഗത കമ്മീഷണര്‍
