ധ്യാന്‍ ശ്രീനിവാസന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സീക്രട്ടി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നിഗൂഢത നിറച്ചുള്ള ഒരു മിസ്റ്ററി ത്രില്ലറാകും ചിത്രമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. വളരെ ശക്തമായൊരു കഥാപാത്രത്തെയാണ് ധ്യാന്‍ അവതരിപ്പിക്കുന്നതും. തന്റെ രചനകളിലൂടെ ഒട്ടനവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച എസ് എന്‍ സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. ജൂലൈ 26ന് ചിത്രം തിയറ്ററുകളില്‍ എത്തും. മോട്ടിവേഷണല്‍ ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിര്‍മ്മാണം. ധ്യാന്‍ ശ്രീനിവാസന്, അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്, മണിക്കുട്ടന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്സ് ബിജോയാണ്.
‘സീക്രട്ടി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു
