ടൊവീനോ തോമസ്, കയാദു ലോഹര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഏപ്രില്‍ പത്തിന് ചിത്രം തിയറ്ററുകളിലെത്തും. കേരളത്തില്‍ 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്. ടൊവീനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെന്‍സേഷന്‍ ജെയ്ക്‌സ് ബിജോയ്‌യുമാണ്. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
‘പള്ളിച്ചട്ടമ്പി’യുടെ ട്രെയിലര്‍ റിലീസായി
