വയനാട് ഉരുള്‍പ്പൊട്ടലില്‍ ആകെ മരണം 360 ആയി. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരിച്ചു. 146 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. 74 പേരുടെ മൃതദേഹങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇവ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഉരുൾപൊട്ടലിൽ 2.5 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി മൃഗസംരക്ഷണ വകുപ്പ് വിലയിരുത്തി. ജീവൻ നഷ്ടപ്പെട്ട വളർത്തു മൃഗങ്ങളുടെയും ഉരുൾപൊട്ടലിൽ നാശം സംഭവിച്ച തൊഴുത്തുകൾ, കറവ യന്ത്രങ്ങൾ, പുൽകൃഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.
വയനാട് ഉരുള്‍പ്പൊട്ടലില്‍ ആകെ മരണം 360 ആയി
