വയനാട്ടിൽ ഉരുൾപ്പൊട്ടൽ ബാധിച്ചവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകി. എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കം കമ്പനികൾക്കാണ് നിർദ്ദേശം. പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും, എസ് എംഎസിലൂടെയും കമ്പനി വെബ്സൈറ്റുകളിലൂടെയും വിവരങ്ങൾ നൽകിത്തുടങ്ങി. ക്ലെയിമുകൾ തീർപ്പാക്കി കമ്പനികൾ വേഗത്തിൽ പണം നൽകുന്നുവെന്നത് ഉറപ്പുവരുത്താൻ ജനറൽ ഇൻഷുറൻസ് കൗൺസിലിനെയും നിയോഗിച്ചിട്ടുണ്ട്.
ഉരുൾപ്പൊട്ടൽ ബാധിച്ചവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകി
