പെൺകുട്ടി വിസിക്ക് പരാതി നൽകിയില്ലെന്നും, ഡീനിനും മറ്റും പരാതി നൽകിയിട്ടുണ്ടെങ്കിൽ തന്റെ അടുത്ത് വന്നിട്ടില്ലെന്നും പൂക്കോട് വെറ്ററിനറി കോളേജിലെ മുൻ വിസി എംആർ ശശീന്ദ്രനാഥ്. ഗവർണറുമായി നല്ല ബന്ധമാണുള്ളതെന്നും, ഗവർണർ ചോദ്യം ചോദിച്ചിട്ടു സസ്പന്റ് ചെയ്യലായിരുന്നു മര്യാദ, ഗവർണറുടെ നടപടി പ്രതികാര നടപടിയല്ല. വിദ്യാർഥി സംഘടനയുടെ ധാർഷ്ട്യമാണ് പ്രശ്നങ്ങൾക്ക് കാരണം. സിദ്ധാർത്ഥന്റെ വിഷയത്തിൽ ഭരണപരമായ വീഴ്ച ഉണ്ടായെന്നും വിസി കൂട്ടിച്ചേർത്തു. ഇത്തരത്തിൽ പുറത്തു പോരേണ്ടി വന്നതിൽ വിഷമമുണ്ടെന്നും, കുറ്റകൃത്യം ചെയ്തവർ ക്രിമിനൽ മനസ്സുള്ളവരാണ്. ഇവരുടെ പിഎഫ്ഐ ബന്ധം അന്വേഷിക്കണം. ജുഡീഷ്യൽ അന്വേഷണം അടക്കം ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാർത്ഥന്റെ മരണത്തിന് ശേഷം പരാതി കിട്ടിയ കാര്യം വിസിക്കും രജിസ്ട്രാർക്കും അറിയില്ലെന്ന് സസ്പൻഷനിലായ മുൻ വിസി
