തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി നഴ്സിനെ ആക്രമിച്ചു. വനിതാ സിവിൽ പൊലീസ് ഓഫീസറെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയായ മാധവൻ എന്നയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ പരിചരിക്കുന്നതിനിടെ നഴ്സിനെയും ആക്രമിക്കുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസറടക്കം രണ്ട് വനിതകളെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയെയാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് പൊലീസ് തങ്ങളെ അറിയിച്ചില്ലെന്നും നഴ്സ് പറഞ്ഞു. ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി നഴ്സിനെ ആക്രമിച്ചു
