മുഖ്യമന്ത്രി പിണറായി വിജയനടക്കം ഉൾപ്പെട്ട എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി ഈ മാസം 12 ന് തന്നെ പരിഗണിക്കും. കേസ് ചൊവ്വാഴ്ച്ചത്തേക്ക് സുപ്രീം കോടതി വീണ്ടും ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സുര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.ഇതുവരെ 34 തവണയാണ് ലാവ്ലിൻ കേസ് മാറ്റിവച്ചിട്ടുള്ളത്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനുൾപ്പെടെ ആകെ ഒമ്പത് പ്രതികളാണുള്ളത്.
എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി ഈ മാസം 12 ന് തന്നെ പരിഗണിക്കും
