ഇ ഡിക്ക് പ്രത്യേക അധികാരങ്ങൾ അനുവദിക്കപ്പെട്ട 2022 ലെ വിധി പരിശോധിക്കാനാണ് സുപ്രീകോടതി തീരുമാനിച്ചത്. ഇതിനായി മൂന്നംഗ ബെഞ്ചും രൂപീകരിച്ചു. ഒക്ടോബർ 18 ന് പുനഃപരിശോധന ഹർജികൾ പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.ജസ്റ്റിസ് എസ് കെ കൗള്‍ , ജസ്റ്റീസ് സഞ്ജീവ് ഖന്ന , ജസ്റ്റീസ് ബെല എം ത്രിവേദി എന്നിവരാണ് വിധി പുനഃപരിശോധിക്കുന്ന ബഞ്ചിലുണ്ടാകുക.
ഇഡിയുടെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനം
