വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് കോടി രൂപ നല്കാന് സഹാറ ഗ്രൂപ്പിന് സുപ്രീംകോടതി നിര്‍ദേശം നൽകി. ഉപഭോക്തൃ കേസിൽ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക കൈമാറാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും നിര്‍ദേശിച്ചു. സഹാറ ഗ്രൂപ്പ് നിര്‍മിച്ച വീട് വാങ്ങിയവരുമായുള്ള കേസില്‍ ഏതാനും ഉപഭോക്താക്കള്‍ക്ക് ഫ്ലാറ്റ് നല്കാന് കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ആറ് തവണ അവസരം നല്‍കിയിട്ടും ഉത്തരവ് പാലിക്കാത്തനിലാണ് സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ ചുമത്തിയത്.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് കോടി രൂപ നല്കാന് സഹാറ ഗ്രൂപ്പിന് സുപ്രീംകോടതി നിര്‍ദേശം നൽകി
