കാഫിര് സ്ക്രീന് ഷോട്ട് കേസിൽ വിവാദമായ സ്ക്രീന് ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ്. വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ്പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള് എന്നീ ഫേസ്ബുക്ക് പേജുകൾക്ക് സ്കീന് ഷോട്ട് ലഭിച്ചത്. റെഡ് ബെറ്റാലിയനെന്ന ഗ്രൂപ്പില് അമല് രാമചന്ദ്രന് എന്ന ആളാണ് സന്ദേശമെത്തിച്ചത്. റിബീഷ് രാമകൃഷ്ണന് ആണ്സ്ക്രീന് ഷോട്ട് ഗ്രൂപ്പില് പ്രചരിപ്പിച്ചത്. പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് റിബീഷ് വെളിപ്പെടുത്തിയില്ലെന്നും പൊലീസ് പറയുന്നു. റബീഷിന്റെ ഫോണ് ഫോറന്സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. വടകര എസ് എച്ച് ഓ ഹൈക്കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടിലാണ് നിര്ണായക വിവരങ്ങളുള്ളത്.
കാഫിര് സ്ക്രീന് ഷോട്ട് കേസിൽ വിവാദമായ സ്ക്രീന് ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ്
