വിവാദ പരാമര്‍ശത്തെ തുടർന്ന് വയനാട് ബിജെപി ജില്ലാ പ്രസിഡന്റ് കെപി മധുവിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനാണ് പകരം ചുമതല. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്നായിരുന്നു കെപി മധുവിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടവും രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് കെപി മധുവിനെ സംസ്ഥാന നേതൃത്വം വിളിപ്പിക്കുകയും പരാമര്‍ശത്തില്‍ വിശദീകരണ ചോദിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ മധുവിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കികൊണ്ട് ബിജെപി സംസ്ഥാന നേതൃത്വം നടപടിയെടുക്കുകയായിരുന്നു.
വിവാദ പരാമര്‍ശത്തില്‍ വയനാട് ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ നടപടിയെടുത്ത് സംസ്ഥാന നേതൃത്വം
