നിവിന്‍ പോളിയുടെ ഫിലിമോഗ്രഫിയിലെ വ്യത്യസ്തമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു സമീപകാലത്ത് എത്തിയ പടവെട്ട്. നവാഗതനായ ലിജു കൃഷ്ണ ഒരുക്കിയ ചിത്രം രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘പാഞ്ഞ്, പാഞ്ഞ്’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സി ജെ കുട്ടപ്പന്, വേടന്, മത്തായി സുനില്‍, ഗോവിന്ദ് വസന്ത എന്നിവര്‍ ചേര്‍ന്നാണ്. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷക ജീവിതത്തിന്റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. അദിതി ബാലന്, ഷമ്മി തിലകന്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പടവെട്ടിലെ ഗാനമെത്തി, ‘പാഞ്ഞ്, പാഞ്ഞ്’
