ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ സിനിമയിലെ ‘ബ്ലഡ് ഓണ്‍ ടസ്‌ക്’ എന്ന ഗാനം പുറത്ത്. രവി ബസ്രൂറിന്റെ സംഗീതത്തില്‍ എത്തിയിരിക്കുന്ന ഈ ഗാനം ആവേശം വാനോളമുയര്‍ത്തുന്ന ദൃശ്യങ്ങളും രവി ബസ്രൂറിന്റെ ഇലക്ട്രിഫൈയിംഗ് സംഗീതവുമായി ഏവരേയും ത്രസിപ്പിക്കുന്നതാണ്. സിനിമയിലെ വന്യമായ പോരാട്ടവീര്യവും വൈകാരിക തീക്ഷ്ണതയും ഒപ്പിയെടുക്കുന്നുണ്ട് ഗാനം. ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവര്‍ അണിനിരക്കുന്ന ഗാനരംഗങ്ങള്‍ ചിത്രത്തിന്റെ ആക്ഷന്‍ പാക്ക്ഡ് അന്തരീക്ഷത്തെ മനോഹരമായി വരച്ചുകാട്ടുന്നതാണ്. സന്തോഷ് വെങ്കിയും ഐറ ഉഡുപ്പിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഇംഗ്ലീഷ് റാപ്പും വരികളും ഒരുക്കിയിരിക്കുന്നത് രോഹിത് സിദ്ധപ്പയാണ്. മെയ് 28 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.
‘കാട്ടാളന്‍’ സിനിമയിലെ ‘ബ്ലഡ് ഓണ്‍ ടസ്‌ക്’ ഗാനം പുറത്ത്
