മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ചിത്രമായ ‘കറക്കം’ ട്രെയിലര്‍ പുറത്തിറക്കി മമ്മൂട്ടി കമ്പനി. ഒരു കൂട്ടം യുവാക്കളുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന റെട്രോ ആത്മാക്കളും തുടര്‍ന്നുണ്ടാകുന്ന വിചിത്രവും രസകരവുമായ സംഭവങ്ങളുമാണ് കഥയുടെ പശ്ചാത്തലം. ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്ജ്, ഷൗണ്‍ റോമി, സിദ്ധാര്‍ത്ഥ് ഭരതന്‍, അഭിരാം രാധാകൃഷ്ണന്‍, പ്രവീണ്‍ ടി.ജെ. എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് സംവിധാനം. ധനുഷ് വര്‍ഗീസിന്റെ കഥയെ ആസ്പദമാക്കി നിപിന്‍ നാരായണന്‍, സുഭാഷ് ലളിത സുബ്രഹ്മണ്യന്‍, അര്‍ജുന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സാം സി. എസ്. ആണ്. മെയ് 28-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.
മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ചിത്രം ‘കറക്കം’ ട്രെയിലര്‍
