ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘പണി’. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. തെന്നിന്ത്യയിലെ ശ്രദ്ധേയ സംഗീത സംവിധായകനായ സന്തോഷ് നാരായണന് ആണ് ഈ ഗാനത്തിന് ഈണം നല്കി ആലപിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഒട്ടനവധി ട്രെന്‍ഡിംഗ് മ്യൂസിക് വീഡിയോകള്‍ ഒരുക്കി ശ്രദ്ധേയനായ കെന്‍ റോയ്സണ്‍ ആണ് ‘പണി ആന്തം’ ഒരുക്കിയിരിക്കുന്നത്. റാപ്പര്‍ അര്ജുന് ശശിയും സന്തോഷ് നാരായണനുമാണ് ഗാനരംഗത്തില്‍ പെര്‍ഫോം ചെയ്തിരിക്കുന്നത്. ത്രസിപ്പിക്കുന്ന വരികളും ഈണവുമായാണ് ‘നായാടികള്‍…. ‘ എന്നാരംഭിക്കുന്ന ഗാനം എത്തിയിരിക്കുന്നത്. താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
‘പണി’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം
