മേഘവിസ്ഫോടനം കൊണ്ടാണ്കൊച്ചിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം മഴ പെയ്തതെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ.കൊച്ചിയിൽ ഒന്നര മണിക്കൂറിനുള്ളിൽ പെയ്തത് 98 മില്ലീമീറ്റർ മഴയാണ്. ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.രാവിലെ 8.30ന് ശേഷം കൊച്ചിയിൽ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടെത്തി. 14 കിലോമീറ്റർ വരെയൊക്കെയുള്ള മേഘങ്ങളാണിത്. കേരളത്തിൽ ആദ്യമായി രേഖപ്പെടുത്തുന്ന, മേഘവിസ്ഫോടനത്തിന്റെ യഥാർത്ഥ രൂപത്തിലുള്ള മഴയാണ് ഇന്ന് കൊച്ചിയിൽ ലഭിച്ചിരിക്കുന്നത്. പെരുമഴയിൽ കൊച്ചിയിൽ കനത്ത വെളളക്കെട്ടുണ്ടായി. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി , തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്.
മേഘവിസ്ഫോടനം കൊണ്ടാണ്കൊച്ചിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം മഴ പെയ്തതെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞർ
