ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിലെ രക്ഷാദൗത്യം പതിമൂന്നാം ദിവസത്തിലേക്ക്. തടസപ്പെട്ട ഡ്രില്ലിങ്ങ് പതിനൊന്നരയോടെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാക്കുഴൽ സ്ഥാപിക്കാനുള്ള ഡ്രില്ലിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഡ്രില്ലിങ് യന്ത്രത്തിന്റെ കോൺക്രീറ്റ് ഭാഗം തകർന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. കോൺക്രീറ്റ് ഭാഗം ഉറപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
രക്ഷാദൗത്യം പതിമൂന്നാം ദിവസത്തിലേക്ക്
