യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ കാർഡുകൾ ഉണ്ടാക്കാനുള്ള സിആര്‍ കാർഡ് എന്ന ആപ്ലിക്കേഷൻ തയാറാക്കിയതിൽ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന് പങ്കെന്ന വിവരം ലഭിച്ചതായി പൊലീസ്. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ജെയ്സൺ തോമസിനെയാണ് പൊലീസ് അനേഷിക്കുന്നത്. അതോടൊപ്പം യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകി. നാളെ രാവിലെ മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാവാൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകി
