മലപ്പുറം ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് ക്രൂര മര്‍ദ്ദനം മൂലമെന്ന്പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട് കൂടാതെ തലയില്‍ രക്തം കട്ട പിടിച്ച നിലയിലാണ്. തലച്ചോര്‍ ഇളകിയ നിലയില്‍ ആണെന്നും, വാരിയെല്ല് പൊട്ടിയിട്ടുണ്ട് എന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് മുന്‍പ് തന്നെ കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന വിധത്തിലാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസ് പൊലീസ് കസ്റ്റഡിയിലാണ്. ഉടന്‍ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
മലപ്പുറം ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് ക്രൂര മര്‍ദ്ദനം മൂലമെന്ന്പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
