എറണാകുളം കടമക്കുടിയിൽ സാമ്പത്തിക ബാധ്യതയിൽ നിജോയും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓണ്‍ലൈൻ ആപ്പ് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഏത് ആപ്പിൽ നിന്നുമാണ് വായ്പയെടുത്തെന്ന് കണ്ടെത്താനും, നിജോയുടെ ഭാര്യ ശിൽപയുടെ ഫോണ്‍ പരിശോധിക്കാനും വരാപ്പുഴ പൊലീസിന് കഴിഞ്ഞിട്ടില്ല.ശിൽപയുടെ ഫോണിലാണ് വായ്പ ഇടപാടുകൾ നടന്നത് ഈ ഫോണിലേക്കാണ് സന്ദേശങ്ങളും വരുന്നത്. സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ ഉടൻ ഫോണ്‍ പരിശോധിക്കുമെന്നാണ് റിപ്പോർട്ട്
അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
