കോഴിക്കോട് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന അബ്ദുൾ സനൂഫിനായി പൊലീസ് അന്വേഷണം തുടങ്ങി . അബ്ദുൾ സനൂഫിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തു. യുവതിയുടെ മരണം കൊലപാതകമാണെന്ന സൂചന വന്നതോടെയാണ് കൊലക്കുറ്റം ചുമത്തിയത്. അബ്ദുൾ സൂഫിനെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. അതേസമയം, ഫസീലയുടെ ഖബറടക്കം തേലക്കാട് കാപ്പ് ജുമ മസ്ജിദ് ഖബറിസ്ഥാനില്‍ നടന്നു.മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീലയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചനയുള്ളത്.ഫസീലയുടെ മരണത്തിൽ അന്വേഷണം വേണമെന്നും ഫസീലയുടെ പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു.
കോഴിക്കോട് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന അബ്ദുൾ സനൂഫിനായി പൊലീസ് അന്വേഷണം തുടങ്ങി
