തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ‘പുഷ്പ 2’ ഡിസംബര്‍ അഞ്ചിന് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിനായി മലയാളികളും കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ റണ്‍ ടൈമുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരികയാണ്. മൂന്ന് മണിക്കൂര്‍ 21 മിനിറ്റാണ് പുഷ്പ 2ന്റെ റണ്‍ ടൈം. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമായിരിക്കും പുഷ്പ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമീപ കാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ ആണ് ഏറ്റവും ദൈര്‍ഘ്യമേറിയ സിനിമ. മൂന്ന് മണിക്കൂര്‍ 21 മിനിറ്റാണ് ചിത്രത്തിന്റെ റണ്‍ ടൈം. സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തില്‍ അല്ലു അര്ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
‘പുഷ്പ 2’ റണ്‍ ടൈം മൂന്ന് മണിക്കൂര്‍ 21 മിനിറ്റ്!
