യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാന് മർദ്ദിച്ച സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് കേസെടുത്തിട്ടും, അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകി. എന്നാൽ ഇത് സമീപ കാലത്ത് നടന്ന സംഭവം അല്ലെന്നും വിഷയം കോടതി പരിഗണനയിൽ ആണെന്നും വ്യക്തമാക്കി സ്പീക്കർ നോട്ടീസ് തള്ളി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. തുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ വാക്കൗട്ട് നടത്തി
