മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെയും അറിവോടെ നടന്ന കൊവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയതെന്നും ജനത്തിന്റെ ജീവന് രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കൊവിഡ് മഹാമാരിയെ കണ്ടുവെന്നും ഒരു ഭാഗത്ത് മരണ സംഖ്യ മറച്ചുവച്ചു മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി. എന്നിട്ടാണ് പി ആര് ഏജന്‍സികളുടെ പ്രൊപ്പഗന്‍ഡകളിലൂടെ വ്യാജ ഇമേജ് കെട്ടിപ്പൊക്കിയതെന്നും ഇന്ന് പുറത്തു വന്ന സിഎജി റിപ്പോര്‍ട്ട് പി ആര് ഇമേജിനെ തകര്‍ക്കുന്നതാണെന്നും സതീശൻ വ്യക്തമാക്കി .സിഎജി ശരിവച്ചിരിക്കുന്ന ഈ അഴിമതിക്കെതിരെ നല്കിയ കേസ് ഇപ്പോഴും ലോകായുക്തയുടെ പരിഗണയിലാണെന്നും കേസ് നിലനിക്കില്ലെന്ന വാദം ഹൈക്കോടതിയും തള്ളിക്കളഞ്ഞു പ്രതിപക്ഷത്തിന്റെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിപിഇ കിറ്റിൽ കോടികളുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ്
