മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിട്ടു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച 70 വയസായവർക്ക് വരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നൽകുമ്പോൾ 43 വയസ് കഴിഞ്ഞതിന്റെ പേരിൽ അധ്യാപക നിയമനം നിഷേധിക്കപ്പെട്ട 6 പേർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. വിവേചനം പുന:പരിശോധിക്കാൻ കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ചു പരാതികാർക്ക് അനുകൂലമായി ഉത്തരവിറക്കി. ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ അക്കാദമിക് വർഷത്തിലെ അവസാന പ്രവൃത്തി ദിവസം വരെയും തുടരാൻ അനുവദിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി സർക്കാർ
