കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പ്രതിപക്ഷ നേതാവ് പരാതി നല്കി. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയതിനെതിരെയാണ് പരാതി . സ്ഥലം മാറ്റ ഉത്തരവില്‍ 14-10-2024 എന്ന് കാണിച്ചിട്ടുണ്ടെങ്കിലും, ഉത്തരവില്‍ ഒപ്പിട്ടത് 18-10-2024-നാണെന്ന് വ്യക്തമാണ്. പെരുമാറ്റച്ചട്ടം മറികടക്കുന്നതിനു വേണ്ടി ചട്ടം നിലവില്‍ വരുന്നതിന് മുന്‍പുള്ള തീയതി എഴുതിച്ചേര്‍ത്തതാണെന്നും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയതിനെതിരെ പരാതി നല്കി പ്രതിപക്ഷ നേതാവ്.
