പെൻഷൻ മുടങ്ങി ഭിക്ഷ യാചിച്ച അടിമാലിയിലെ മറിയക്കുട്ടി വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ മറിയക്കുട്ടിക്ക് ഭൂമി ഉണ്ടെന്ന വാർത്ത പത്രം തിരുത്തി. മകൾ വിദേശത്താണെന്ന വാർത്തയിലും ഖേദപ്രകടനം നടത്തി. മറിയക്കുട്ടിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു. പോരാട്ടം തുടരുമെന്നും സൈബർ ആക്രമണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും മറിയക്കുട്ടി അറിയിച്ചു.
മറിയക്കുട്ടിക്ക് ഭൂമി ഉണ്ടെന്ന വാർത്ത പത്രം തിരുത്തി
