കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടര്‍ ബിജോൺ ജോൺസന് ചികിത്സാ പിഴവ് സംഭവിച്ചെന്ന റിപ്പോർട്ട് മെഡിക്കല്‍ ബോര്‍ഡ് പൊലീസിന് കൈമാറി. ഡോക്ടർക്ക് നോട്ടീസ് അയച്ച് കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും.കഴിഞ്ഞ മാസം 16നായിരുന്നു നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത്. വീട്ടുകാരുടെ പരാതിയിൽ മെഡിക്കൽ നെഗ്ലിജൻസ് ആക്റ്റ് പ്രകാരം സർജറി നടത്തിയ ഡോക്ടർ ബിജോൺ ജോൺസനെതിരെ പൊലീസ് കേസെടുത്തിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടര്‍ ബിജോൺ ജോൺസന് ചികിത്സാ പിഴവ് സംഭവിച്ചെന്ന റിപ്പോർട്ട് മെഡിക്കല്‍ ബോര്‍ഡ് പൊലീസിന് കൈമാറി
