കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയായി. വൃക്ക, ഗര്‍ഭാശയം, മലാശയം എന്നിവയെ ബാധിച്ച കാന്‍സറുകള്‍ക്കാണ് റോബോട്ടിക് സര്‍ജറി നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.
കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
