കടയടപ്പ് പോലുള്ള പ്രാകൃത സമര രീതിയിൽ ഇനിമുതൽ പങ്കെടുക്കേണ്ടതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതൃയോഗം. വ്യാപാരി വിരുദ്ധവും ജനദ്രോഹപരവുമായ സമര പരിപാടികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് ആവശ്യപ്പെട്ടു. കേരളത്തിലെ ഇടത്തരം വ്യാപാരികൾ നേരിടുന്ന വലിയ ഒരു പ്രശ്നമാണ് ഓൺലൈൻ വിപണിയും, വലിയ മാളുകളും. മാളുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ ചെറുകിട സ്ഥാപനങ്ങൾ അടച്ചിടുന്നത് ഒട്ടും ശരിയായ നടപടിയല്ല. ഇത് കച്ചവട സാധ്യതകൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.ഇത്തരം പ്രാകൃത ചിന്താഗതികൾ മാറ്റേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.
കടയടപ്പ് പോലുള്ള പ്രാകൃത സമര രീതിയിൽ ഇനിമുതൽ പങ്കെടുക്കേണ്ടതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
