കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി ഇന്ന് ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടും ചീഫ് സെക്രട്ടറി ഹാജരായില്ല. കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം.
കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം
