കരുവന്നൂർ ബാങ്കിൽ നിന്നും വായ്പാ തിരിച്ചടവ് പൂർത്തിയായിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന് കാണിച്ച് തൃശ്ശൂർ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് ഹർജി നൽകിയിരുന്നു. ബാങ്ക് അപേക്ഷ നൽകിയാൽ തിരിച്ചടവ് പൂർത്തിയായവരുടെ ആധാരം തിരികെ നൽക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇ.ഡിയും അറിയിച്ചിരുന്നു. ഇതേതുടർന്ന് ആധാരം തിരികെ ലഭിക്കാൻ ഇ.ഡിക്ക് ബാങ്ക് അപേക്ഷ നൽകണമെന്നും ഒരാഴ്ചയ്ക്കകം ഇ.ഡി തീരുമാനമെടുക്കണമെന്നും ഹർജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശം നൽകി.
മൂന്നാഴ്ചയ്ക്കകം ഇഡി തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
