ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന ആർ എസ് ശശികുമാർ നൽകിയ ഹർജിയിൽ നടപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ഹൈക്കോടതി ചട്ടം അനുസരിച്ച് മുഖ്യമന്ത്രിക്ക് പ്രത്യേക കത്ത് വഴിയാണ് നോട്ടീസ് കൈമാറുക. മുഖ്യമന്ത്രി, മുൻ മന്ത്രിസഭയിലെ 18 അംഗങ്ങൾ അടക്കമുള്ളവർക്കാണ് നോട്ടീസ് അയച്ചത്.
ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു
