കോഴിക്കോട് കക്കാടംപൊയിലിലെ കുട്ടികള്‍ക്കായുള്ള പാർക്കിന് ലൈസൻസ് ഇല്ലെന്നും, പിവി അൻവറിന്റെ ഉടമസ്ഥതയിലുള്ള ഈ പാർക്കിന് ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ മറുപടി നല്കി. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു. അതോടൊപ്പം പാർക്ക് അടച്ച് പൂട്ടണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
പിവി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
