ഗ്യാൻവാപി മസ്ജിദിൽ കനത്ത സുരക്ഷയോടെ താൽക്കാലിക സംവിധാനത്തിൽ പൂജ തുടരുന്നുണ്ട്. എന്നാൽ പള്ളിയിലെ പൂജയോടനുബന്ധിച്ച് തുടരെ തുടരെ ഹർജികൾ നൽകുന്നതിൽ അലഹബാദ് ഹൈക്കോടതി വിമർശനം ഉന്നയിച്ചു. എല്ലാ ഹർജികളും ഒന്നിച്ചാക്കണമെന്നും, പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും കോടതി വിമർശിച്ചു. അതേസമയം, പള്ളി കമ്മറ്റിയുടെ ഹർജിയിലെ ഭേദഗതി കോടതി അനുവദിച്ചു. നാളെ പത്തു മണിക്ക് ഹർജി വീണ്ടും പരിഗണിക്കും.
ഗ്യാൻവാപി പള്ളിയിലെ പൂജയോടനുബന്ധിച്ച് തുടരെ ഹർജികൾ നൽകുന്നതിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി
