ഓരോ മന്ത്രിയും ആവശ്യപ്പെടുന്നത് സ്വന്തം വകുപ്പുകൾക്കുള്ള വലിയ തുകയാണെന്നും, അതുകൊണ്ടുതന്നെ എല്ലാ വകുപ്പുകൾക്കും പരിഗണന നൽകാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. കൂടാതെ ബജറ്റിൽ സിപിഐ മന്ത്രിമാർക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്നും വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. അതോടൊപ്പം തങ്ങളുടെ വകുപ്പുകൾക്കുള്ള ബജറ്റ് വിഹിതം വൻതോതിൽ വെട്ടിക്കുറച്ചതിനെതിരെ ഭക്ഷ്യമന്ത്രി ജി ആർ അനിലും, മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചു റാണിയും രംഗത്തെത്തിയിരുന്നു.
ബജറ്റ് സന്തുലിതമെന്നാണ് പൊതുവെയുള്ള അഭിപ്രായമെന്ന് വ്യവസായ മന്ത്രി പി രാജീവ്
